University Announcements 13 May 2022

Trends

University Announcements 13 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 13 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.കോം. (ഹിയറിംഗ് ഇംപയേര്‍ഡ്) (റെഗുലര്‍/സപ്ലിമെന്ററി – 2013 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും മെയ് 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ ജൂണ്‍ 15 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എഫ്.എ. (പെയിന്റിംഗ് & സ്‌കള്‍പ്പ്ച്ചര്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക.്, ഡിസംബര്‍ 2021 (2008 സ്‌കീം) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചിന്റെ ഡേറ്റാബേസ് ലാബ് (08508), കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ഒബ്ജക്ട് ഓറിയന്റഡ് പ്രോഗ്രാമിംഗ് ലാബ് (08507), ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് ലാബ് (08508) എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2022 മെയ് 18 ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍, ഡിസംബര്‍ 2021 (2008 സ്‌കീം) കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ മൈക്രോപ്രോസസര്‍ ലാബ് (08607), സിസ്റ്റം സോഫ്റ്റ്‌വെയര്‍ ലാബ് (08608) എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് 20 ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ – തീയതി നീട്ടി

കേരളസര്‍വകലാശാലയുടെ 2022 – 2024 വര്‍ഷത്തിലെ ബി.എ./ബി.കോം./ബി.എ.അഫ്‌സല്‍-ഉല്‍-ഉലാമ/ബി.കോം. അഡീഷണല്‍ ഇലക്ടീവ് കോ-ഓപ്പറേഷന്‍ (2021 അഡ്മിഷന്‍) എന്നീ കോഴ്‌സുകള്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മുഖേന 2625/- രൂപ പിഴയോടെയും ബി.ബി.എ. കോഴ്‌സിന് 3150/- രൂപ പിഴയോടെയും അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി മെയ് 20 വരെ നീട്ടിയിരിക്കുന്നു (മൂന്നാം വര്‍ഷ റീ-രജിസ്‌ട്രേഷന്‍ ഒഴികെ). വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ ബി.എ.ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ കോഴ്‌സിന്റെ (മേഴ്‌സിചാന്‍സ് – 2013 – 2016 അഡ്മിഷന്‍) ആറാം സെമസ്റ്റര്‍ മെയ് 2022 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ മെയ് 19 വരെയും 150 രൂപ പിഴയോടെ മെയ് 23 വരെയും 400 രൂപ പിഴയോടെ മെയ് 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

ഗസ്റ്റ് അധ്യാപകരുടെ ഇന്റർവ്യു 23 ലേക്ക് മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ 18 പഠന വകുപ്പുകളിൽ ഒഴിവുള്ള 80 ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് കരാർ നിയമനത്തിന് മെയ് 19 മുതൽ നടത്താനിരുന്ന വോക്ക്-ഇൻ ഇന്റർവ്യു മെയ് 23, 24, 25, 27 തീയതികളിലേക്ക് മാറ്റി. കുടാതെ അപേക്ഷകരുടെ പ്രായപരിധി 45 ൽ നിന്ന് 70 ആക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. സർവ്വകലാശാല ആസ്ഥാനത്തെ വൈസ് ചാൻസലറുടെ കോൺഫറൻസ് ഹാളിലാണ് ഇൻ്റർവ്യൂ നടക്കുക. യോഗ്യത, ഇന്റർവ്യൂവിന്റെ സമയക്രമം തൂടങ്ങിയ വിവരങ്ങൾ www. mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

പരീക്ഷ മാറ്റി

ഏപ്രിൽ 30 ലെ വിജ്ഞാപനപ്രകാരം മെയ് 16, 18 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്ക് (2020 അഡ്മിഷൻ – റെഗുലർ) ബിരുദ പരീക്ഷകൾ യഥാക്രമം മെയ് 27, 30 തീയതികളിലേക്ക് മാറ്റി.

പരീക്ഷാ ഫലം

2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്ററുകൾ എം.എസ് സി. ഫിസിക്‌സ് (നോൺ-സി.എസ്.എസ്.) സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മെയ് 24 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ് 2021 നവംബറിൽ രണ്ടാം സെമസ്റ്റർ എം.എ. (പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ്, പൊളിറ്റികസ് – പബ്ലിക് പോളിസി ആന്റ് ഗവേണൻസ് -2020-22 ബാച്ച് – സോഷ്യൽ സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 മാർച്ചിൽ നടന്ന ഒന്ന് മുതൽ അഞ്ച് വരെയുള്ള സെമസ്റ്ററുകൾ എം.സി.എ. മേഴ്‌സി ചാൻസ് (2011, 2012, 2013, 2014 – ലാറ്ററൽ എൻട്രി) അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മെയ് 26 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 790 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മെയ് 28 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പ്ലാന്റേഷന്‍ അസിസ്റ്റന്റ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനത്തില്‍ പ്ലാന്റേഷന്‍ അസിസ്റ്റന്റ് താത്കാലിക നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരില്‍ യോഗ്യരായവര്‍ക്ക് രേഖകള്‍ 20 വരെ തപാല്‍ വഴി സമര്‍പ്പിക്കാം. വിലാസം- രജിസ്ട്രാര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, പി.ഒ. 673635, മലപ്പുറം (ജില്ല). യോഗ്യരായവരുടെ പേരുവിവരങ്ങളും നിര്‍ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2020, സപ്ലിമെന്ററി ഡിസംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക് (ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി) ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 19-ന് നടക്കും. സമയക്രമം വെബ്‌സൈറ്റില്‍. ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2020, ഏപ്രില്‍ 2021 എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 17 മുതല്‍ 19 വരെ തീയതികളില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സുവോളജി, മൂന്നാം സെമസ്റ്റര്‍ എം.കോം നവംബര്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്‌സൈറ്റില്‍. പിആര്‍ 634/2022

കോണ്‍ടാക്റ്റ് ക്ലാസ്

വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ പിജി 2019 പ്രവേശനം സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള കോണ്‍ടാക്റ്റ് ക്ലാസുകള്‍ സര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ 18ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം.

സുവേഗയിലേക്ക് രാത്രി എട്ട് മണി വരെ വിളിക്കാം

കാലിക്കറ്റ് സര്‍വകലാശാല ഡിജിറ്റല്‍ സ്റ്റുഡന്റ് സര്‍വീസ് സെന്ററായ സുവേഗ മെയ് 16 മുതല്‍ രാത്രി എട്ട് മണിവരെ പ്രവര്‍ത്തിക്കും. വിദ്യാര്‍ത്ഥികളുടെ പരീക്ഷ, സര്‍ട്ടിഫിക്കറ്റ് സംബന്ധമായ സംശയങ്ങള്‍ക്ക് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഫോണില്‍ മറുപടി ലഭിക്കും. നമ്പര്‍ 0494 2660600

പരീക്ഷാ രജിസ്‌ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എംഎ ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 (201819, 2020 പ്രവേശനം) പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴകൂടാതെ മെയ് 18 വരെയും 170 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.

ബിവോക് ആറാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022, സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2021, ഏപ്രില്‍ 2020 പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴകൂടാതെ മെയ് 24 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എംബിഎ റഗുലര്‍/സപ്ലിമെന്ററി എംബിഎ ഹെല്‍ത്‌കെയര്‍ മാനേജ്‌മെന്റ് ജനുവരി 2021 കോവിഡ് പ്രത്യേക പരീക്ഷകള്‍ക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍.

Read More: University Announcements 10 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

https://malayalam.indianexpress.com/education/university-announcements-13-may-2022-650350/