John Luther Movie OTT release jayasurya sterrer investigation thriller movie started streaming in manorama max | John Luther OTT: ജയസൂര്യയുടെ ജോൺ ലൂഥർ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു; എവിടെ കാണാം?

Trends

ജയസൂര്യ നായകനായി എത്തിയ ചിത്രം ജോൺ ലൂഥർ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു. ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സിൽ ഇന്ന്, ആഗസ്റ്റ് 5 മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. ജയസൂര്യ പൊലീസ് വേഷത്തിലെത്തിയ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ജോൺ ലൂഥർ. മെയ് 27നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തിയേറ്ററിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു നേടാൻ കഴിഞ്ഞിരുന്നത്. നവാ​ഗതനായ അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയതും സംവിധായകനായ അഭിജിത്ത് ജോസഫ് തന്നെയാണ്. അൽഫോൻസാ ഫിലിംസിന്റെ ബാനറിൽ തോമസ് മാത്യൂ ആണ് ചിത്രം നിർമ്മിച്ചത്.  . ഇതൊരു കംപ്ലീറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്.

ചിത്രത്തിൽ ജയസൂര്യയെ കൂടാതെ സിദ്ധിഖ്, ആത്മീയ രാജൻ, ദൃശ്യ രഘുനാഥ്, പ്രമോദ് വെള്ളിയനാട്, ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്മി, ദീപക്  പരമ്പോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.  വളരെ നാളുകൾക്ക് ശേഷം ജയസൂര്യ പൊലീസ് വേഷത്തിലെ ചിത്രമെന്ന പ്രത്യേകതയും ലൂഥറിന് ഉണ്ട്.  ഇതിന് മുമ്പ് പോസിറ്റീവ്, മുംബൈ പോലീസ്, ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം, റോഹബിൻ ഹുഡ് തുടങ്ങിയ ചിത്രങ്ങളിലാണ് ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തിയിട്ടുള്ളത്. എന്നാൽ ജയസൂര്യയുടേത് എന്ന് പറയാൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ അധികമുണ്ടായിരുന്നില്ലെന്നതാണ് സത്യം.  പോസിറ്റീവ് എന്ന ചിത്രത്തിലാണ് നേരത്തെ മുഴുനീള അന്വേഷണ ഉദ്യോഗസ്ഥനായി ജയസൂര്യ എത്തിയിട്ടുള്ളത്.

ALSO READ: John Luther: അഭിജിത്തിന്റെ മികച്ച തുടക്കം; കാക്കിയിൽ ജയസൂര്യ കളം നിറഞ്ഞു, ഒന്നാന്തരം സസ്പെൻസ് ത്രില്ലർ ; ജോൺ ലൂഥർ റിവ്യൂ

ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് റോബി വർഗീസാണ്. ചിത്രത്തിൻറെ സഹനിർമ്മാതാവ് ക്രിസ്റ്റീന തോമസാണ്. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്  ചിത്രത്തിൻറെ  പ്രവീണ്‍ പ്രഭാകറും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോനുമാണ്.   കലാസംവിധാനം അജയ് മങ്ങാട്, ആക്ഷന്‍ ഫീനിക്സ് പ്രഭു,  മേക്കപ്പ് ലിബിന്‍ മോഹനന്‍. വിഷ്‍ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് കൈകാര്യം ചെയ്യുന്നത്.പിആർഒ എ എസ് ദിനേശാണ്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

https://zeenews.india.com/malayalam/movies/john-luther-movie-ott-release-jayasurya-sterrer-investigation-thriller-movie-started-streaming-in-manorama-max-101479